നിറഞ്ഞു ഒഴുകി.... കരകവിഞ്ഞു നവതി സമ്മേളനം : ഒരായിരം നന്ദി.. ഹൃദയത്തിൽ നിന്ന് - Pallibhagam youth Movement Kudassanad

Breaking

Tuesday, February 6, 2018

നിറഞ്ഞു ഒഴുകി.... കരകവിഞ്ഞു നവതി സമ്മേളനം : ഒരായിരം നന്ദി.. ഹൃദയത്തിൽ നിന്ന്



നിറഞ്ഞു ഒഴുകി....
കരകവിഞ്ഞു നവതി സമ്മേളനം :
ഒരായിരം നന്ദി.. ഹൃദയത്തിൽ നിന്ന്

എങ്ങനെയാണ് ഞങ്ങൾ നന്ദി പറയുക.. കഴിഞ്ഞ 90 വർഷങ്ങൾ പള്ളിഭാഗം യുവജനപ്രസ്ഥാനത്തെ നെഞ്ചിലേറ്റി താലോലിച്ച പ്രിയപെട്ടവരോട് എങ്ങനെ നന്ദി പ്രകടിപ്പിച്ചാലാണ് അത് പൂർണമാകുക..
2017ൽ ഈ ആഘോഷങ്ങൾക്ക് തുടക്കം കുറിക്കുമ്പോൾ ഇത് വെറും പേരിനു ഒരു ആഘോഷം ആകരുത് എന്ന് ഞങ്ങൾക്ക് ആഗ്രഹമുണ്ടായിരുന്നു.. അത് കൊണ്ടാണ് ജീവകാരുണ്യ പ്രവർത്തനങ്ങൾക്കു മുൻതൂക്കം കൊടുത്തു, നിരവധി പ്രവർത്തങ്ങൾക്ക് മുൻകൈ എടുക്കുവാൻ ഞങ്ങൾക്ക് കഴിഞ്ഞത്. ദൈവത്തിന്റെ അളവറ്റ കൃപയും,നിങ്ങൾ ഓരോരുത്തരും നൽകിയ വല്യ സഹകരണവും പ്രാർത്ഥനയും ഞങ്ങളെ അതിനു പ്രാപ്തരാക്കി.
"നവതി നിറവിൽ നമ്മുടെ പള്ളിഭാഗം" എന്ന് നിങ്ങൾ ഹൃദയത്തിൽ ചൊല്ലിയത് ഞങ്ങൾക്ക് ഇന്ന് അനുഭവവേദ്യമായി.
ഇന്ന് ഈ നവതി ആഘോഷങ്ങളുടെ സമാപന സമ്മേളനത്തിൽ ദൃശ്യമായ വിശ്വാസി സമൂഹത്തിന്റെ പങ്കാളിത്തം ഞങ്ങൾക്കുള്ള അംഗീകാരമായി ഞങ്ങൾ കാണുന്നു. ചരിത്രത്തിന്റെ താളുകളിൽ എഴുതപ്പെട്ട ഈ മഹാസമ്മേളനത്തിന്റെ ഉജ്വലവിജയത്തിനായ് ഞങ്ങളെ പ്രാപ്തരാക്കിയ നമ്മുടെ വിശുദ്ധനായ സ്തെഫനോസ് സഹദായുടെ മദ്ധ്യസ്ഥത നമ്രശിരസ്കരായി സ്വീകരിക്കുന്നു. ഇടവക വികാരി അജി അച്ചനോടും സഹവികാരി ബിനു അച്ചനോടും ട്രസ്റ്റീ, സെക്രട്ടറി, മാനേജിങ് കമ്മിറ്റീ, ഒപ്പം സഹകരിച്ച എല്ലാവരോടും ഞങ്ങളുടെ ആദരവുകൾ അറിയിക്കുന്നു.
💪🏻ഇനിയും മുന്നോട്ട് പോകുവാൻ ഏറെയുണ്ടെന്നു ഉൾക്കൊണ്ടു കുടശ്ശനാട്‌ പള്ളിഭാഗം യുവജനപ്രസ്ഥാനം ദൈവകൃപയിൽ ആശ്രയിച്ചു 91മത്
വർഷത്തിലേക്കു... അനുഗ്രഹിച്ചാലും...!!!

No comments:

Pages