സ്വർഗ്ഗോന്നതൻ ഗാനസമാഹാരം പ്രകാശനംചെയ്തു - Pallibhagam youth Movement Kudassanad

Breaking

Tuesday, January 22, 2019

സ്വർഗ്ഗോന്നതൻ ഗാനസമാഹാരം പ്രകാശനംചെയ്തു

ഹെവൻലി ബെൽ ക്രിയേഷൻസിന്റെ ബാനറിൽ നിർമ്മിച സ്വർഗ്ഗോന്നതൻ എന്ന ഭക്തിഗാന ആൽബത്തിന്റെ പ്രകാശന കർമ്മം കുടശ്ശനാട്‌ സെന്റ്‌. സ്റ്റീഫൻസ്‌ കത്തീഡ്രൽ ഇടവകയിൽ വച്‌ ജനുവരി 20-നു പ്രശസ്ത പിന്നണി ഗായികയും, ആലപ്പുഴ ജില്ലാ പഞ്ചായത്ത്‌ വൈസ്‌ പ്രസിഡണ്ടുമായ ദലീമ നിർവ്വഹിചു. കുടശ്ശനാട്‌ കത്തീഡ്രൽ വികാരി ഫാ. തോമസ്‌ പി നൈനാൻ, സഹ. വികാരി ഫാ. ബിനു ജോയി, സഭാ മനേജിംഗ്‌ കമ്മിറ്റി അംഗം ഫാ. ഡാനിയേൽ പുല്ലേലിൽ എന്നിവർ മുഖ്യ സാന്നിദ്ധ്യം വഹിചു.  22 നു പരിമല ക്യാൻസർ സെന്ററിന്റെ - സ്നേഹസ്പർശ്ശം പദ്ധതിയിലേക്ക്‌ നൽകുവാൻ നിശ്ചയിച ആദ്യ തുക പരി. കാതോലിക്കാ ബാവ തിരുമേനിക്ക്‌ കൈമാറി. പ്രസ്തുത ചടങ്ങുകളുടെ ക്രമീകരണങ്ങൾക്ക്‌ കുടശ്ശനാട്‌ പള്ളിഭാഗം യുവജന പ്രസ്ഥാനം നേത്യത്വം നൽകി.






No comments:

Pages