ഓർമകളുടെ സുഗന്ധം : കുടശ്ശനാട്‌ കത്തീഡ്രലിന്റെ 72 പടികൾ നടന്നു കയറി മാർ നിക്കോദിമോസ് മെത്രാപ്പോലീത്ത - Pallibhagam youth Movement Kudassanad

Breaking

Tuesday, July 30, 2019

ഓർമകളുടെ സുഗന്ധം : കുടശ്ശനാട്‌ കത്തീഡ്രലിന്റെ 72 പടികൾ നടന്നു കയറി മാർ നിക്കോദിമോസ് മെത്രാപ്പോലീത്ത

ഓർമകളുടെ സുഗന്ധം : കുടശ്ശനാട്‌ കത്തീഡ്രലിന്റെ 72 പടികൾ നടന്നു കയറി  മാർ നിക്കോദിമോസ് മെത്രാപ്പോലീത്ത

വിവാഹശുശ്രുഷ  ആശിർവദിക്കുവാനായി  നിലക്കൽ ഭദ്രാസനാധിപൻ അഭിവന്ദ്യ ഡോ. ജോഷ്വ മാർ നിക്കോദിമോസ് മെത്രപ്പോലീത്തയെ പ്രതീക്ഷിച്ചു നിന്ന് വൈദികരുടെയും, വിശ്വാസികളുടെയും സമീപം തിരുമേനി വാഹനം എത്തി ചേർന്നപ്പോൾ അദ്ദേഹത്തെ സ്വീകരിക്കുവാനായി പ്രതീക്ഷിച്ചു നിന്നവർ ഒരു നിമിഷം അമ്പരുന്നു. കാരണം, തിരുമേനി വാഹനത്തിലില്ലായിരുന്നുവെന്നതുതന്നെ. പെട്ടന്ന്  ആളുകളുടെ ശ്രദ്ധ പള്ളിയുടെ പടികളിലേക്ക് മാറി... അഭിവന്ദ്യ നിക്കോദിമോസ്  തിരുമേനി  പള്ളിയുടെ പടികൾ നടന്നു കയറി വരുന്നു..!!!. 

കാൽനടയായി വരുന്നവർ  72 പടികൾ കയറി വേണം കുടശ്ശനാട്‌ കത്തീഡ്രൽ പള്ളിയിലേക്ക് പ്രവേശിക്കുവാൻ. മുൻപ് വാഹനങ്ങളും മറ്റും അത്ര പ്രചാരത്തിൽ ഇല്ലാതിരുന്ന കാലത്തു  പൂർവികർ ഈ പടികൾ കയറിയായിരുന്നു വന്നത്. ഈ പടികൾ മുഴുവൻ കയറുമ്പോൾ ഒരു കൗമ്മ പ്രാർത്ഥിക്കുന്ന  പതിവും പൂർവസൂരികൾ അനുവർത്തിച്ചിരുന്നു.അതിനാൽ "കൗമപ്പടികൾ" എന്നും ഈ പടികൾ അറിയപ്പെടുന്നു. അഭിവന്ദ്യ ഡോ. ജോഷ്വ മാർ നിക്കോദിമോസ് മെത്രാപ്പോലീത്ത തന്റെ  അമ്മയോടൊപ്പം ചെറുപ്പകാലങ്ങളിൽ ഈ പടികൾ കയറി വന്നതിന്റെ ധന്യമായ ഓർമകളിലാണ്  വീണ്ടും ഒരിക്കൽ കൂടി അവ നടന്നു കയറിയതെന്ന്  അനുസ്മരിച്ചു.

ചെങ്ങന്നൂർ ഭദ്രാസനത്തിൽ സ്ഥിതി ചെയ്യുന്ന കുടശ്ശനാട്‌ കത്തീഡ്രൽ  മലങ്കര സഭയിലെ തന്നെ പുരാതന ദേവാലയങ്ങളിൽ ഒന്നാണ്. ഒപ്പം, കാവൽപിതാവായ മാർ സ്തെഫോനോസിന്റെ തിരുശേഷിപ്പ് ഇവിടെ സ്ഥിതി ചെയ്യുന്നുവെന്നതും ഈ ദേവാലയത്തിന്റെ  പ്രത്യേകതയാണ്





No comments:

Pages