ഞങ്ങളുടെ പ്രിയപ്പെട്ടവൻ തന്റെ നാഥന്റെ സന്നിധിയിലേക്ക് യാത്രയായി.... - Pallibhagam youth Movement Kudassanad

Breaking

Saturday, October 19, 2019

ഞങ്ങളുടെ പ്രിയപ്പെട്ടവൻ തന്റെ നാഥന്റെ സന്നിധിയിലേക്ക് യാത്രയായി....

ഞങ്ങളുടെ പ്രിയപ്പെട്ടവൻ തന്റെ നാഥന്റെ സന്നിധിയിലേക്ക് യാത്രയായി....
പള്ളിഭാഗം യുവജനപ്രസ്ഥാനത്തിന്റെ കർമ്മധീരനായ പ്രവർത്തകൻ ജെറിൻ ജെയിംസിന്റെ ശവസംസ്കാരശുശ്രൂഷ ഏറ്റവും അനുഗ്രഹീതമായി നിർവഹിക്കുവാൻ ഇടയാക്കിയ സർവ്വശക്തനായ ദൈവത്തിന് മഹത്വം.
പ്രിയ മകന്റെ വേർപാടറിഞ്ഞ് ഭവനത്തിലെത്തി പ്രാർത്ഥന നടത്തി ഞങ്ങൾക്കാശ്വാസം പകർന്ന
പരിശുദ്ധ കാതോലിക്കാ ബാവാ തിരുമേനിക്ക് ഒരായിരം നന്ദി...
ശവസംസ്കാര ശുശൂഷകൾക്ക് നേതൃത്വം നല്കിയ അഭിവന്ദ്യ ഗബ്രിയേൽ മാർ ഗ്രിഗോറിയോസ് തിരുമേനി, വാക്കുകളിലൂടെ ആശ്വാസം പകർന്ന ഭദ്രാസന സഹായ മെത്രാപോലീത്താ അഭിവന്ദ്യ മാത്യൂസ് മാർ തീമോത്തിയോസ് തിരുമേനി, അഭിവന്ദ്യ മാത്യൂസ് മാർ സേവേറിയോസ് തിരുമേനി,വന്ദ്യരായ റമ്പാച്ചൻമാർ , വൈദീക ശ്രേഷ്ഠർ, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, സഭാ സെക്രട്ടറി അഡ്വ. ബിജു ഉമ്മൻ, രാഷ്ട്രീയ സാംസ്‌കാരിക നേതാക്കൻമാർ , പത്തനംത്തിട്ട കാതോലിക്കേറ്റ് കോളജ് കുടുംബം, CMBM സ്‌കൂൾ നൂറനാട്, സെന്റ് സ്റ്റീഫൻസ് പബ്ലിക് സ്‌കൂൾ മെംബേർസ് ,യുവജനപ്രസ്ഥാനത്തിന്റെയും, വിദ്യാർത്ഥിപ്രസ്ഥാനത്തിന്റെയും കേന്ദ്ര ഭാരവാഹികൾ, സമീപ ഇടവകകളിലെ പ്രതിനിധികൾ,മലയാള മനോരമ പ്രവർത്തകർ, മറ്റു സംഘടനകൾ, സ്നേഹനിധികളായ നാട്ടുകാർ, ഇടവക ജനങ്ങൾ, ആത്മീയ സംഘടനകൾ, പ്രവാസികൾ, ചടങ്ങുകൾ തത്സമയം സംപ്രേഷണം ചെയ്തു തന്ന Didymos Live തുടങ്ങിയ എല്ലാ പ്രിയപ്പെട്ടവരേയും നന്ദിയോടെ ഞങ്ങൾ ഓർക്കുന്നു...
ഉള്ളു നിറയെ വേദനയാണെങ്കിലും... നിത്യതയുടെ തീരങ്ങളിൽ അവനെ കാണാമെന്ന പ്രത്യാശ ഞങ്ങളെ നയിക്കുന്നു. ദൈവ സന്നിധിയിലുള്ള അവന്റെ പ്രാർത്ഥന ഞങ്ങളെ ബലപ്പെടുത്തും.
എല്ലാവർക്കും നന്ദി... നമ്മുടെ പ്രാർത്ഥനകളിൽ ഇനിയും അവൻ ജീവിക്കട്ടെ...
പ്രാർത്ഥനാപൂർവ്വം,
പള്ളിഭാഗം യുവജനപ്രസ്ഥാനം പ്രവർത്തകർ

No comments:

Pages