അറിയിപ്പ് - Pallibhagam youth Movement Kudassanad

Breaking

Tuesday, July 7, 2020

അറിയിപ്പ്

കുടശ്ശനാട്:

പരിശുദ്ധ കാതോലിക്കാ ബാവാ തിരുമനസ്സിന്റെ കല്പന മാനിച്ചും ഇടവക മെത്രാപ്പോലീത്തായുടെ   അനുവാദത്തോടും പള്ളികൾ സർക്കാർ നിബന്ധനകൾക്ക് വിധേയമായി തുറക്കാം എന്ന് അനുവദിച്ചുവെങ്കിലും, കുടശ്ശനാട് ഇടവകയുടെ സമീപ പ്രദേശങ്ങളിൽ കോവിഡ് 19 വ്യാപന സാദ്ധ്യതകൾ കണ്ടെത്തിയിരിക്കുന്ന സാഹചര്യത്തിൽ കുടശ്ശനാട് സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് കത്തീഡ്രൽ ദേവാലയത്തിലെ ആരാധന ക്രമികരണങ്ങൾ തൽസ്ഥിതി (5 പേർ, ലോക് ഡൗൺ കാലം പോലെ) തുടരുവാനും ആവശ്യമായ കൗദാശിക കാര്യങ്ങൾ നിബന്ധനകൾക്ക് വിധേയമായി നിറവേറ്റുവാനും ഇടവക വികാരി ഫാദർ ഷിബു വർഗീസിന്റെ അധ്യക്ഷതയിലും സഹവികാരി ഫാദർ മത്തായി സഖറിയയുടെ സാന്നിദ്ധ്യത്തിലും 02-07-2020 - ൽ കൂടിയ ഇടവക മാനേജിംഗ് കമ്മിറ്റി തീരുമാനിച്ചു .കോവിഡ്- 19 എന്ന മഹാമാരി വേഗത്തിൽ തുടച്ചു നീക്കപ്പെടുവാനും പ്രതിബന്ധങ്ങൾ അതിജീവിക്കുവാനും ദൈവം നമ്മെ ശക്തീകരിക്കുവാൻ പ്രാർത്ഥിക്കണമേ

കർത്തൃശുശ്രൂഷയിൽ  ഷിബു വർഗ്ഗീസ് അച്ചനും പ്രിൻസ് അച്ചനും


No comments:

Pages