മനുഷ്യസ്നേഹത്തിന്റെ വലിയ ഇടയൻ - Pallibhagam youth Movement Kudassanad

Breaking

Monday, July 12, 2021

മനുഷ്യസ്നേഹത്തിന്റെ വലിയ ഇടയൻ


പരിശുദ്ധ ബസേലിയോസ് പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ മലങ്കര മെത്രാപ്പൊലീത്തായുടെ ഔദ്യോഗിക വേഷത്തിൽ

സ്ഥാനത്തിന്റെ പ്രൗഢിയോ പ്രഭാവമോ ഒരിക്കൽപ്പോലും പ്രകടിപ്പിക്കാത്ത സാധാരണക്കാരിൽ സാധാരണക്കാരനായിരുന്നു പരിശുദ്ധ ബസേലിയസ് മാർതോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ. കാതോലിക്കാ സ്ഥാനത്തെത്തി ചെറിയ കാലത്തിനുള്ളിൽ തന്നെ അശരണർക്കും വേദനിക്കുന്നവർക്കും സാന്ത്വനമാകുന്ന ഒരുപിടി പദ്ധതികൾ സഭാതലത്തിൽ നടപ്പാക്കാൻ കഴിഞ്ഞു. നൂറുകോടിയിലേറെ രൂപ ചെലവാകുന്ന പരുമല കാൻസർ സെന്ററാണു സേവനപാതയിൽ അഭിമാനിക്കാവുന്ന വലിയൊരു കാൽവയ്പ്. ഇതിന്റെ ഉദ്ഘാടനമായിരുന്നു ബാവായുടെ സപ്തതി വർഷത്തിലെ പ്രധാനപരിപാടി. ഒപ്പം നിർധനരായ കാൻസർ രോഗികൾക്കുള്ള സൗജന്യ ചികിൽസാ സഹായ പദ്ധതി ‘സ്നേഹസ്പർശം’ ആരംഭിച്ചു.

സ്ത്രീകളുടെ അവകാശങ്ങൾക്കുവേണ്ടി ചൂടേറിയ ചർച്ചകളും സംവാദങ്ങളും നടക്കുന്ന ഇക്കാലത്തു സ്ത്രീകളെ സഭാഭരണത്തിന്റെ വേദിയിലെത്തിച്ചതാണു പൗലോസ് ദ്വിതീയൻ ബാവായുടെ ഭരണപരിഷ്കാരങ്ങളിൽ പ്രമുഖം. സഭയുടെ ഏറ്റവും പ്രധാനപ്പെട്ടതും അടിസ്ഥാനവുമായ ഇടവകകളിൽ പുരുഷൻമാർക്കൊപ്പം സ്ത്രീകൾക്കും 2011ൽ വോട്ടവകാശം ഏർപ്പെടുത്തിയതിലൂടെ പള്ളി ഭരണത്തിലും അതുവഴി സഭാ ഭരണത്തിലും സ്ത്രീകൾ നിർണായക ശക്തിയായി മാറി.

കത്തോലിക്കാ സഭയുമായുള്ള അടുത്തബന്ധം കൂടുതൽ ഊഷ്മളമാക്കുന്നതായിരുന്നു ഫ്രാൻസിസ് മാർപാപ്പയുമായി വത്തിക്കാനിൽ നടത്തിയ കൂടിക്കാഴ്ച.

പുതുതലമുറയ്ക്കും കുടുംബങ്ങൾക്കും വഴികാട്ടിയായി സഭയുടെ മാനവശേഷി വികസന വകുപ്പിന്റെ കീഴിൽ പ്രത്യേക പദ്ധതികൾ ആസൂത്രണം ചെയ്തു നടപ്പാക്കി. മദ്യം, ലഹരിമരുന്ന് എന്നിവയുടെ ഉപയോഗത്തിനെതിരെ ജാഗ്രതാ നിർദേശവുമായി ഒട്ടേറെ കർമപദ്ധതികളാണ് ഇടവകതലത്തിലും സഭാതലത്തിലും ഹ്യൂമൻ എംപവർമെന്റ് പരിപാടിയിലൂടെ നടപ്പാക്കിയത്. സൈബർ യുഗത്തിലെ അമിതാസക്തിക്കു നേരെ വിരൽചൂണ്ടുന്നതായി ദുഃഖവെള്ളിയാഴ്ചകളിലെ സൈബർ ഫാസ്റ്റ്.

ചികിൽസയ്ക്ക് മറ്റൊരിടം തേടിയില്ല

പത്തനംതിട്ട∙ പരുമല സെന്റ് ഗ്രിഗോറിയോസ് ആശുപത്രിയെ അഭിമാനത്തോടെയാണ് കാതോലിക്കാ ബാവാ കണ്ടിരുന്നത്. ലോകത്ത് എവിടെ ലഭിക്കുന്ന മികച്ച ചികിൽസയും പരുമല ആശുപത്രിയിൽ എല്ലാവർക്കും ലഭ്യമാക്കാൻ ബാവാ ആഗ്രഹിച്ചു. പരുമല ആശുപത്രിയെ വളർത്താൻ പ്രയത്നിച്ച ബാവാ അർബുദം ബാധിച്ചപ്പോഴും ചികിൽസയ്ക്കു മറ്റൊരിടം തേടിയില്ല. വിദേശ രാജ്യങ്ങളിലെ ചികിൽസയെക്കുറിച്ച് ആളുകൾ പറഞ്ഞെങ്കിലും പരുമല ആശുപത്രിക്ക് അപ്പുറം ഒരു ചികിൽസ വേണ്ടെന്നു ബാവാ നിർബന്ധം പിടിച്ചു

No comments:

Pages