സഹദായുടെ മണ്ണിൽ പെരുന്നാളിന് കാഹളം ഉയരുന്നു.. - Pallibhagam youth Movement Kudassanad

Breaking

Wednesday, January 12, 2022

സഹദായുടെ മണ്ണിൽ പെരുന്നാളിന് കാഹളം ഉയരുന്നു..

സഹദായുടെ മണ്ണിൽ പെരുന്നാളിന് കാഹളം ഉയരുന്നു..
സഹദേന്മാരിൽ മുമ്പനും ശെമ്മാശന്മാരിൽ പ്രധാനിയുമായ മാർ സ്തേഫാനോസിന്റെ തിരുശേഷിപ്പിടമായ ചെങ്ങന്നൂർ ഭദ്രാസനത്തിലുള്ള പന്തളം കുടശ്ശനാട്‌ കത്തീഡ്രലിൽ സഹദായുടെ മധ്യസ്ഥത യാചിച്ചുകൊണ്ടുള്ള പെരുന്നാളിന്റെ കാഹളം മുഴുകി തുടങ്ങുന്നു. കുടശ്ശനാട്‌ എന്ന കൊച്ചു ഗ്രാമത്തിൽ മൂന്ന് നൂറ്റാണ്ടുകൾക്കപ്പുറം പൂർവിക പിതാക്കന്മാർ 'വൈപ്പിൻ കുന്ന് ' എന്നറിയപ്പെട്ടിരുന്ന കുന്നിൻമുകളിൽ സത്യവിശ്വാസത്തിൽ പടുത്തുയർത്തിയ ദേവാലയത്തിനും ദേശത്തിനും ഇനി പെരുന്നാളിന്റെ പുണ്യ ദിനങ്ങൾ... ജനുവരി 16 മുതൽ 22 വരെയാണ് ഈ വർഷത്തെ പെരുന്നാൾ ചടങ്ങുകൾ നടക്കുക.
പരിശുദ്ധ കാതോലിക്കാ ബാവ, അഭിവന്ദ്യ ഡോ. ഗബ്രിയേൽ മാർ ഗ്രീഗോറിയോസ് മെത്രാപ്പോലീത്ത, അഭിവന്ദ്യ ഡോ. യൂഹാനോൻ മാർ ദിയസ്കോറോസ് മെത്രാപ്പോലീത്ത എന്നീ പിതാക്കന്മാർ പെരുനാൾ ശുശ്രുഷകൾക്ക് നേതൃത്വം നൽകും. ജനുവരി 16ന്കൊടിയേറ്റ് കർമ്മം നിർവഹിക്കപ്പെടും. ജനുവരി 18 ന് പരിശുദ്ധ കാതോലിക്ക ബാവക്കു സ്വീകരണം, 19ന്പരിശുദ്ധ ബാവായുടെ മുഖ്യ കാർമികത്വത്തിൽ വി. മൂന്നിന്മേൽ കുർബാന, 21 ന് അഭിവന്ദ്യ ഡോ. ഗബ്രിയേൽ മാർ ഗ്രീഗോറിയോസ് മെത്രാപ്പോലീത്തയുടെ മുഖ്യ കാർമികത്വത്തിൽ വി. മൂന്നിന്മേൽ കുർബാന പെരുന്നാൾ രാത്രി പെരുന്നാൾ പ്രദിക്ഷണം , 22ന് അഭിവന്ദ്യ ഡോ. യൂഹാനോൻ മാർ ദിയസ്കോറോസ് മെത്രാപ്പോലീത്തയുടെ പകൽ പെരുന്നാൾ പ്രദിക്ഷണം. കോവിഡ് മാനദണ്ഡങ്ങൾ പൂർണമായും പാലിച്ചു കൊണ്ടാവും പെരുന്നാൾ ചടങ്ങുകൾ നടക്കുക

No comments:

Pages