Perunal 2015 - Pallibhagam youth Movement Kudassanad

Breaking

Sunday, January 11, 2015

Perunal 2015

പന്തളം: കുടശ്ശനാട് സെന്റ് സ്റ്റീഫന്‍സ് ഓര്‍ത്തഡോക്സ് കത്തീഡ്രല്‍ പെരുന്നാള്‍ ഞായറാഴ്ച ആരംഭിച്ച് 22ന് സമാപിക്കുമെന്ന് ഭാരവാഹികള്‍ പന്തളത്ത് വാര്‍ത്താ സമ്മേളനത്തിലറിയിച്ചു. രാവിലെ എട്ടിന് യുകെ, യൂറോപ്പ് ഭദ്രാസനാധിപന്‍ ഡോ. മാത്യൂസ് മാര്‍ തിമോത്തിയോസ് മെത്രാപ്പൊലീത്തയുടെ കാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബ്ബാന, 10.30ന് കൊടിയേറ്റ് എന്നിവ നടക്കും. 17മുതല്‍ 21 വരെ വൈകിട്ട് ഏഴിന് റാസ നടക്കും. 18ന് രാവിലെ 10ന് സഭയിലെ 50 വര്‍ഷം കുടുംബജീവിതം പൂര്‍ത്തിയാക്കിയ ദമ്പതികളെ ആദരിക്കും. 20നു രാവിലെ 10ന് കിഡ്നിരോഗ നിര്‍ണയ ക്യാമ്പ്. 21ന് രാവിലെ 7.30ന് ഡോ. ഗബ്രിയേല്‍ മാര്‍ ഗ്രിഗോറിയോസ് മെത്രാപ്പൊലീത്തയുടെ മുഖ്യ കാര്‍മികത്വത്തില്‍ മൂന്നിന്മേല്‍ കുര്‍ബ്ബാന, 10ന് ഗുഡ് സമരിറ്റന്‍ അവാര്‍ഡ് വിതരണം, സീനിയര്‍ ഫോറം സമ്മേളനം, 10.30ന് യുവദീപ്തി 30-ാം വാര്‍ഷിക സമാപന സമ്മേളനം. രാത്രി 12.30ന് ആകാശ ദീപക്കാഴ്ച.22ന് രാവിലെ 8.30ന് ബസേലിയോസ് മാര്‍ത്തോമാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാബാവയുടെ മുഖ്യകാര്‍മികത്വത്തിലും ഡോ. എബ്രഹാം മാര്‍ സെറാഫീം മെത്രാപ്പൊലീത്തയുടെ സഹകാര്‍മികത്വത്തിലും അഞ്ചിന്മേല്‍ കുര്‍ബ്ബാന. 10.30ന് അഭയം പദ്ധതി ഫണ്ട് ശേഖരണം, സപ്ലിമെന്റ് പ്രകാശനം, അവാര്‍ഡ്ദാനം, പുരസ്കാര സമര്‍പ്പണം, 11.30ന് സമൂഹസദ്യ. പകല്‍ രണ്ടിന് കത്തീഡ്രലില്‍നിന്ന് റാസ ആരംഭിക്കും. 5.15ന് ശ്ലൈഹിക വാഴ്വ് ഡോ. എബ്രഹാം മാര്‍ സെറാഫീം മെത്രാപ്പൊലീത്ത നിര്‍വഹിക്കും. 5.30ന് കൊടിയിറക്ക്, ഏഴിന് ഗാനമേള എന്നിവ നടക്കും. പളളി വികാരി ഫാ. ഐപ്പ് പി സാം, സഹ വികാരി ഫാ. തോമസ് വര്‍ഗീസ്, ട്രസ്റ്റി ജോര്‍ജ് വര്‍ഗീസ്, ഭരണസമിതിയംഗങ്ങളായ ടി വി തോമസ് വര്‍ഗീസ് ടി ഒ ജോസഫ്, ജോസഫ് മോനച്ചന്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
 Read more: https://www.deshabhimani.com/news/kerala/latest-news/432428

No comments:

Pages