പ്രാർത്ഥനാമുഖരിതം.. ഭക്തിസാന്ദ്രം...
ക്രൈസ്തവ സഭയുടെ ആദ്യ രക്തസാക്ഷിയായ വിശുദ്ധ സ്തെഫനോസ് സഹദായുടെ തിരുശേഷിപ്പ് പന്തളം കുടശ്ശനാട് സെ.സ്റ്റീഫൻസ് കത്തീഡ്രലിൽ 2018 ഏപ്രിൽ 7 ന് പ്രതിഷ്ഠിച്ചു.വിശുദ്ധ കുർബാനയ്ക്കും, തിരുശേഷിപ്പ് പ്രതിഷ്ഠ കർമ്മത്തിന്നും ചെങ്ങന്നൂർ ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ തോമസ് മാർ അത്താനാസിയോസ്, സഹായ മെത്രാപ്പോലീത്ത അഭിവന്ദ്യ ഡോ. മാത്യൂസ് മാർ തിമോത്തിയോസ്, തിരുവനന്തപുരം ഭദ്രാസനാധിപൻ അഭിവന്ദ്യ ഡോ. ഗബ്രിയേൽ മാർ ഗ്രീഗോറിയോസ് മെത്രാപ്പോലീത്ത എന്നീ പിതാക്കന്മാർ കാർമികരായി .ലോകത്തിലെ പുരാതന ക്രൈസ്തവ സന്യാസ സമൂഹമായ ഗ്രീസിലെ ക്രൈസ്തവ ആശ്രമത്തിൽ നിന്നാണ് മലങ്കരസഭക്ക് വിശുദ്ധ സ്തെഫനോസിന്റെ തിരുശേഷിപ്പ് കൈമാറിയത്. ഏകദേശം 700 -ൽ പരം കുടുംബങ്ങൾ ഇവിടെ അംഗങ്ങളായിട്ട് ഉള്ള ഈ ഇടവക 1984 ൽ ആണ് കത്തീഡ്രൽ പദവിയിലേക്ക് ഉയർത്തപ്പെട്ടത്. അഭിവന്ദ്യ ഡോ. ഗബ്രിയേൽ മാർ ഗ്രീഗോറിയോസ് മെത്രാപോലീത്ത ഉൾപ്പെടെ പതിനൊന്നു വൈദീകരും, 3 വൈദീക വിദ്യാർത്ഥികളുമായ ഇടവകാംഗങ്ങൾ സഭയുടെ വിവിധ തലങ്ങളിൽ അനുഗ്രഹീത ശുശ്രുഷ നിർവഹിക്കുന്നു.
Friday, April 13, 2018

Home
Unlabelled
വിശുദ്ധ സ്തെഫനോസ് സഹദായുടെ തിരുശേഷിപ്പ് പന്തളം കുടശ്ശനാട് സെ.സ്റ്റീഫൻസ് കത്തീഡ്രലിൽ 2018 ഏപ്രിൽ 7 ന് പ്രതിഷ്ഠിച്ചു
വിശുദ്ധ സ്തെഫനോസ് സഹദായുടെ തിരുശേഷിപ്പ് പന്തളം കുടശ്ശനാട് സെ.സ്റ്റീഫൻസ് കത്തീഡ്രലിൽ 2018 ഏപ്രിൽ 7 ന് പ്രതിഷ്ഠിച്ചു
Share This
About Pallibhagam Youth Movement
Subscribe to:
Post Comments (Atom)
No comments:
Post a Comment