3-മത് ജെറിൻ പി ജെയിംസ് മെമ്മോറിയൽ ഇന്റർചർച്ച് ഫുട്ബോൾ ടൂർണമെന്റ് - Pallibhagam youth Movement Kudassanad

Breaking

Tuesday, April 23, 2024

demo-image

3-മത് ജെറിൻ പി ജെയിംസ് മെമ്മോറിയൽ ഇന്റർചർച്ച് ഫുട്ബോൾ ടൂർണമെന്റ്

 കുടശ്ശനാട് സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് കത്തീഡ്രൽ തീർത്ഥാടനകേന്ദ്രത്തിലെ പള്ളിഭാഗം യുവജനപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെട്ട 3-മത് ജെറിൻ പി ജെയിംസ് മെമ്മോറിയൽ ഇന്റർചർച്ച് ഫുട്ബോൾ ടൂർണമെന്റിൽ വിജയികളായ ശൂരനാട് സെന്റ് മേരീസ് മലങ്കര കത്തോലിക്കാ ചർച്ചിന് ജെറിൻ പി ജെയിംസ് മെമ്മോറിയൽ എവർറോളിങ് ട്രോഫിയും 10001 രൂപ ക്യാഷ് അവാർഡും രണ്ടാം സ്ഥാനം നേടിയ,കൂടൽ സെന്റ് പോൾസ് ഓർത്തഡോക്സ്‌  ചർച്ചിന് മുളമൂട്ടിൽ എം കെ വർഗീസ് & പൊടിയമ്മ വർഗീസ് മെമ്മോറിയൽ എവർ റോളിങ്ങ് ട്രോഫിയും 5001 രൂപ ക്യാഷ് അവാർഡും ഇടവക വികാരി വിൽ‌സൺ ശങ്കരത്തിൽ അച്ചനും സഹവികാരി റ്റിനോ തങ്കച്ചൻ അച്ചനും ചേർന്ന് സമ്മാനിക്കുകയുണ്ടായി.

ടൂണമെന്റിലെ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ട ശൂരനാട് സെന്റ് മേരീസ്‌ മലങ്കര കത്തോലിക്ക  ടീമിലെ അജിൻ ജോണിനും ടോപ് സ്കോററായ ശൂരനാട് സെന്റ് മേരീസ്‌ മലങ്കര കത്തോലിക്കാ ടീമിലെ ലോലക് സെബാസ്റ്റ്യനും മികച്ച ഗോൾ കീപ്പറായ സെന്റ് പോൾസ് കൂടൽ ടീമിലെ അലനും പ്രത്യേക  പുരസ്‌കാരങ്ങളും നൽകി.


വിജയികൾക്ക് അഭിനന്ദനങ്ങൾ

football

Pages