കുടശ്ശനാട് സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് കത്തീഡ്രൽ തീർത്ഥാടനകേന്ദ്രത്തിലെ പള്ളിഭാഗം യുവജനപ്രസ്ഥാനത്തിൻ്റെ ആഭിമുഖ്യത്തിലുള്ള 18-ാമത് അഖില മലങ്കര സൺഡേസ്കൂൾ കലാമേള മെയ് 18 ശനിയാഴ്ച്ച അനുഗ്രഹപൂർവം നടത്തപ്പെട്ടു. ചെങ്ങന്നൂർ തുമ്പമൺ ,നിരണം,അടൂർ കടമ്പനാട്, മാവേലിക്കര എന്നീ ഭദ്രാസനങ്ങളിലെ വിവിധ ദേവാലയങ്ങളിൽ നിന്നായി 250 ൽ പരം സൺഡേസ്കൂൾ വിദ്യാർത്ഥികൾ പങ്കെടുത്ത മത്സരത്തിൽ
മെഴുവേലി ഹോളി ഇന്നസെന്റ്സ് സൺഡേസ്കൂൾ ഒന്നാം സ്ഥാനവും പരിശുദ്ധ മാർത്തോമ മാത്യൂസ് പ്രഥമൻ മെമ്മോറിയൽ എവറോളിംഗ് ട്രോഫിയും 5000 രൂപ ക്യാഷ് പ്രൈസും കരസ്ഥമാക്കുകയുണ്ടായി.
രണ്ടാം സ്ഥാനം സെൻറ് ഏലിയാസ് ബുധനൂർ (എവറോളിംഗ് ട്രോഫിയും 3000 രൂപ ക്യാഷ് പ്രൈസും)
മൂന്നാം സ്ഥാനം സെൻറ് തോമസ് കുരമ്പാലയും ( എവറോളിംഗ് ട്രോഫിയും 2000 രൂപ ക്യാഷ് പ്രൈസും)കരസ്ഥമാക്കി.
സബ് ജൂനിയർ കലാപ്രതിഭയായി മാസ്റ്റർ എഫ്രേം ജോൺ സ്റ്റീഫൻ (സെൻറ് മേരിസ്, തുമ്പമൺ)
ജൂനിയർ കലാപ്രതിഭയായി കുമാരി നിധി അന്നാ ഷാജി (സെൻറ് ഏലിയാസ്, ബുധനൂർ) ,
സീനിയർ കലാപ്രതിഭയായി കുമാരി ഹെലൻ മേരി സ്ക്കറിയാ (ഹോളി ഇന്നസെൻസ്, മെഴുവേലി) എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു.
കലാമേളയിൽ പങ്കെടുത്ത എല്ലാവരോടുമുള്ള നന്ദിയും സ്നേഹവും അതോടൊപ്പം വിജയികളായവർക്കുള്ള അനുമോദനങ്ങളും......
No comments:
Post a Comment