344 -) മത് പെരുന്നാൾ മഹാമഹം-2022 ജനുവരി 16 മുതൽ 22 - Pallibhagam youth Movement Kudassanad

Breaking

Wednesday, January 12, 2022

344 -) മത് പെരുന്നാൾ മഹാമഹം-2022 ജനുവരി 16 മുതൽ 22

      ക്രൈസ്തവ സഭയുടെ പ്രഥമ രക്തസാക്ഷിയും ശെമ്മാശന്മാരിൽ പ്രധാനിയും സഹദേന്മാരിൽ മുമ്പനുമായ മാർ സ്തേഫാനോസ് സഹദായുടെ നാമധേയത്തിൽ സ്ഥാപിതമായിട്ടുള്ളതും , പരിശുദ്ധ് സ്തേഫാനോസ് സഹദായുടെ തിരുശേഷിപ്പ് സന്നിദ്ധത്താൽ അനുഗ്രഹീതവുമായ കുടശ്ശനാട് സെന്റ് സ്റ്റീഫൻസ് ഓർത്തഡോൿസ് കത്തീഡ്രൽ ദേവാലയത്തിന്റെ പെരുന്നാൾ 2022 ജനുവരി 16 മുതൽ 22 വരെ നടത്തപെടുന്നു.   മലങ്കര മെത്രാപ്പോലീത്തയും  പൗരസ്ത്യ കത്തോലിക്കയുമായ മോറാൻമാർ ബസേലിയോസ് മാർത്തോമാ മാത്യുസ് തൃതീയൻ  ബാവ തിരുമേനിയും നമ്മുടെ ഇടവകഅംഗവും തിരുവനന്തപുരം ഭദ്രാസനാധിപൻ അഭി ഡോ ഗബ്രിയേൽ മാർ ഗ്രീഗോറിയോസ് മെത്രാപ്പോലീത്തയും ചെന്നെ ഭദ്രാസനാധിപൻ അഭി ഡോ യൂഹാനോൻ മാർ ദിയസ്കോറോസ്  മെത്രപൊലീത്തയും കാർമികത്വം വഹിക്കുന്നു. 










No comments:

Pages